സൗന്ദര്യത്തിന്
ഏറ്റവും കൂടുതൽ ഭീഷണികളുണ്ടാവുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് മേക്കപ്പ്
ചെയ്യുമ്പോൾ ഫൗണ്ടേഷനും ഫേസ് പൗഡറും ഒഴിവാക്കുകയാണ് നല്ലത്. അമിതമായി
മേക്കപ്പ് ചെയ്താൽ മഴ നനഞ്ഞ് ഒക്കെ ഒലിച്ചിറങ്ങി അരോചകമാകും
മഴ
നനഞ്ഞ് മേക്കപ്പൊക്കെ ഒലിച്ചിറങ്ങി ചെന്നു കയറിയാലുള്ള സ്ഥിതി ഒന്നോർത്തു
നോക്കിക്കേ. ഏറെ അരോചകവും നാണക്കേടുമാകും. മേക്കപ്പ് ചെയ്യാത്ത സ്ത്രീകൾ
ചുരുക്കമാണ്. എന്നാൽ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള മേക്കപ്പിനെക്കുറിച്ച്
ബോധവതികളായവർ വളരെ കുറവാണ്. ആധുനിക ജീവിതശൈലിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്
മേക്കപ്പെന്ന് എല്ലാവർക്കുമറിയാം. ജീവിതരീതി മാത്രമല്ല അത്
പതിഫലിപ്പിക്കുന്നത് വ്യക്തിത്വവും കൂടിയാണ്. അതുകൊണ്ട് തന്നെ മേക്കപ്പ്
ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരികയാണ്. എന്നാൽ ഋതുക്കൾക്കനു
യോജ്യമായ മേക്കപ്പിലും വ്യത്യാസം വരുത്തണം. മഴക്കാലം, മഞ്ഞുകാലം,
വേനൽക്കാലം എന്നിങ്ങനെ എല്ലാ ഋതുക്കളിലും വെവ്വേറെ മേക്കപ്പുകളാണ്
ഉപയോഗിക്കേണ്ടതും.
ഏത്
മേക്കപ്പ് ഉപയോഗിക്കുന്നതിന് മുൻപും മുഖം മെൽഡ് ഫേസ് വാഷ് ഉപയോഗിച്ച്
വൃത്തിയാക്കണം. ഡീപ് ക്ളൻസിങ്ങിനായി കടല മാവ് പാൽമിശ്രിതം
ഉപയോഗിക്കാവുന്നതാണ്. മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി
മസാജ് ചെയ്യണം. ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ഇത്
സഹായകമാകും. സൗന്ദര്യത്തിന് ഏറ്റവും കൂടുതൽ ഭീഷണികളുണ്ടാവുന്നത്
മഴക്കാലത്താണ്. മഴക്കാലത്ത് മേക്കപ്പ് ചെയ്യുമ്പോൾ ഫൗണ്ടേഷനും ഫേസ് പൗഡറും
ഒഴിവാക്കുകയാണ് നല്ലത്. അമിതമായ മേക്കപ്പ് ചെയ്താൽ മഴ നനഞ്ഞ് ഒക്കെ
ഒലിച്ചിറങ്ങി അരോചകമാകും. അതുകൊണ്ട് തന്നെ ലളിത മായ മേക്കപ്പാണ് ഉത്തമം.
പൊതുവേ അന്തരീക്ഷത്തിലെ ഈർപ്പം കാരണം മേക്കപ്പ് കുഴഞ്ഞു പോകുമെന്ന കാര്യം
ഓർമ്മിക്കുക. എപ്പോഴും മിതമായ തോതിലുള്ള മേക്കപ്പാണ് മഴക്കാലത്ത്
ചെയ്യേണ്ടത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇതിന് കടുത്ത
നിറത്തിലുള്ള ലിപ്തിക്കായാൽ കൊള്ളാം. അതിന് പുറമേ ലിപ്സ്റ്റോസ് പുരട്ടണം.
കണ്ണെഴുതാൻ കൺമഷി ഉപയോഗിക്കാം.
മഴത്തുള്ളികൾ
വീണാലും കൺമഷി പടരില്ല. വാട്ടർ പൂഫ് ഐ ലെനറുകളും വാങ്ങാൻ കിട്ടും.
മുഖചർമ്മത്തിനും മഴക്കാലത്ത് പ്രത്യേകം പരിചരണം വേണം. ആഴ്ചയിലൊരിക്കൽ ഫേസ്
കസ്ക് ഇടണം.
ഒരു
ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാനീര് കോഴിമുട്ടയുടെ വെള്ളക്കരു എന്നിവ
നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി ഒരു മണിക്കൂറിനുശേഷം ഇളം
ചൂട് വെള്ളത്തിൽ കഴുകിക്കളയുക. കുളിക്കാൻ നേരത്ത് പച്ചവെള്ളത്തിന് പകരം
നേരിയ ചൂടുവെള്ളം ഉപയോഗിക്കാം. എന്നാൽ തല കഴുകാൻ പച്ചവെള്ളമേ ആകാവൂ.
അതുപോലെതന്നെ അഷ്ടഗന്ധം പുകച്ച് മുടിയിൽ കൊള്ളിച്ചാൽ പെട്ടെന്ന് ഈർപ്പം
മാറും.
നനഞ്ഞ
മുടി ഉണങ്ങാൻ ഏറെ സമയം വേണ്ടി വരും എന്നതാണ് മഴക്കാലത്തെ മറ്റൊരു പ്രശ്നം.
നനവുള്ള മുടിയിൽ പൊടിപടലങ്ങളും മറ്റു മാലിന്യങ്ങളും പറ്റിയിരിക്കാൻ
സാദ്ധ്യത ഏറെയാണ്. കുളി
കഴിഞ്ഞ്
മുടി ഉണങ്ങുന്നത് വരെ കാത്തു നിൽക്കാൻ സമയമില്ലാത്തവർ അതേ നനവോടെ മുടി
കെട്ടിവയ്ക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ വേറെയുമുണ്ട്.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മുടികൊഴിച്ചിൽ വേഗത്തിലാക്കും.
മഴക്കാലത്ത്
കേശസംരക്ഷണത്തിൽ അധികശ്രദ്ധ പുലർത്തണം. നനവോടെ തലമുടി കെട്ടിവയ്ക്കുന്നത്
കൊണ്ട് ദുർഗന്ധം ഉണ്ടാകുമെന്ന് മാത്രമല്ല പൂപ്പൽ ബാധയ്ക്ക് കാരണമാവുകയും
ചെയ്യും.
മുടി പൊട്ടിപ്പോവുകയോ, കൊഴിയുകയോ ചെയ്യാം. പൊതുവെ മുടിയഴകിന് മഴ ചിലപ്പോഴൊക്കെ വില്ലനായി മാറാറുണ്ടെന്ന് സാരം. --
രാത്രി
കിടക്കുന്നതിന് മുമ്പ് കയ്യും കാലുമൊക്കെ ഭംഗിയായി കഴുകി
വൃത്തിയാക്കുന്നവർ മുഖത്തിന്റെ കാര്യം സൗകര്യപൂർവ്വം വിട്ടുകളയാറുണ്ട്.
മുഖം കഴുകിയാൽ ഉറക്കം പോയെങ്കിലോ എന്നാവും പേടി. സത്യത്തിൽ പകൽസമയത്ത്
മുഖത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കഴുകിക്കളയാതെ മുഖചർമ്മത്തെ
ശിക്ഷിക്കുകയല്ലേ ഇക്കൂട്ടർ ചെയ്യുന്നത്. മഴ നനഞ്ഞ് വന്നതല്ലേ ഇതിയെന്ത്
മുഖം കഴുകാൻ എന്നാണ് ചിന്ത.
മേക്കപ്പ്
ഉപയോഗിക്കുന്നവരാണെങ്കിൽ കിടക്കുന്നതിന് മുമ്പ് മുഖം കഴുകാതിരിക്കുന്നത്
കൊണ്ടുള്ള ദോഷങ്ങൾ പലതാണ്. ഉറക്കത്തിന് മുമ്പ് മേക്കപ്പ് പൂർണ്ണമായി
നീക്കാതിരിക്കുന്നത് മുഖക്കുരുവിനും അലർജി കൾക്കും കാരണമാകും. ഐലെനർ, ഐഷാഡോ
എന്നിവ നീക്കം ചെയ്യാൻ ഐ മേക്കപ്പ് റിമൂവർ ഒരു പഞ്ഞിയിൽ എടുത്ത്
കൺത്തടങ്ങൾ തുടയ്ക്കണം ഫേസ് ക്ളെൻസിംങ് ക്രീം എടുത്ത് മൂക്കിലും
നെറ്റിയിലും കഴുത്തിലും താടിയിലും പുരട്ടാം. കഴുത്ത് മുതൽ മുകളിലേക്ക് വേണം
മസാജ് ചെയ്യാൻ. മുഖത്ത് വിരലുകൾ കൊണ്ട് വളരെ മൃദുവായി വട്ടത്തിലാണ് മസാജ്
ചെയ്യേണ്ടത്. ശക്തിയായി ഉരസരുത്. പിന്നീട് ടിഷ്യു പാഡ് ഉപയോഗിച്ച് ക്രീം
തുടച്ചു മാറ്റാം.
മേക്കപ്പ് നീക്കിയതിന് ശേഷം മുഖം വീണ്ടും ഫേസ് വാഷോ വെള്ളമോ ഉപയോഗിച്ച് നന്നായി കഴുകയും വേണം.
No comments:
Post a Comment