പ്രായത്തെ തോല്പിക്കാം - Beauty Tips

 പ്രായമാകുന്നതും അതോടനുബന്ധിച്ച് ചർമ്മത്തിലും തലമുടിയിലും ഉണ്ടാകുന്ന വ്യ ത്യാസങ്ങളും സ്വാഭാവികമാണ്. എന്നാൽ കുറച്ച് കരുതലുകളുണ്ടെങ്കിൽ ഇതിനെയൊക്കെ ഒരു പരിധി വരെ ചെറുത്തു തോൽപ്പിക്കാം.
പ്രായം കൂടുംതോറും ചർമ്മത്തിന് ഇലാസ്തികത കുറയുന്നു. അതുകൊണ്ടാണ് ചുളിവുകൾ ഉണ്ടാകുന്നത്. പിന്നെ ഈസ്ട്രജൻ ഹോർമോൺ കുറയുന്നതും ചർമ്മത്തിന്റെ ഭംഗി കുറയ്ക്കും . മൃദുത്വം നഷ്ടപ്പെടുത്തുകയും ചെയ്യും. മുഖത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇതൊക്കെ മനസ്സിലാക്കി മുപ്പതു വയസ്സു കഴിയുമ്പോൾ മുതൽ ചർമ്മത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.


സൂര്യപ്രകാശം ചർമ്മത്തിൽ നേരിട്ട് ഏല്ക്കുന്നത് നന്നല്ല, ചിലർക്ക് സൂര്യപ്രകാശവും വെയിലും അലർജിയാകാം. അതു മുഖത്തും കൈകളിലും കറുത്ത നിറം പടരാൻ ഇടയാക്കും. ഇത് വന്നു കഴിഞ്ഞ് മാറ്റാൻ നോക്കുന്നതിനെക്കാളും വരാതിരിക്കാൻ ശ്രദ്ധിക്കു ന്നതാണ് നല്ലത്.
ചെറിയ പ്രായം മുതൽ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നതാണ് പ്രധാന പരിഹാരം. പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുൻപേ സൺസ്ക്രീൻ ലോഷൻ പുരട്ടണം. മാക്സിമം 3 മണിക്കൂറേ ഇത് പ്രവർത്തിക്കൂ. പിന്നെ മുഖം കഴുകി വീണ്ടും അപ്ലേ ചെയ്യണം. സൺസ്ക്രീൻ ലോഷൻ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.
എസ്.പി.എഫ് 30 ൽ കുറഞ്ഞത് ഉപയോഗിച്ചിട്ടു കാര്യമില്ല. വെയിലത്ത് കുടചൂടുന്നത് ശീലമാക്കണം. ചർമ്മം വരളുന്നതും ഒരു വലിയ പ്രശ്നമാണ്. സോപ്പിന്റെ ഉപയോഗം കുറയ്ക്കണം. പകരം പയറുപൊടി ഉപയോഗിക്കാം. കുളി കഴിഞ്ഞയുടൻ നനവോടെ മോയ്സ്ചറയിസിംഗ് ലോഷൻ ദേഹത്തു മുഴുവൻ പുരട്ടണം. മാസത്തിൽ ഒരിക്കലെങ്കിലും നല്ല ഒരു ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യണം. മസ്സാജു ചെയ്യുമ്പോഴും ശ്രദ്ധിക്കണം. മൃദുവായി വേണം മസ്സാജു ചെയ്യാൻ. അമർത്തി പ്രഷർ കൂട്ടി മസ്സാജു ചെയ്താൽ ചർമ്മം തൂങ്ങും. അവരവരുടെ ബ്യൂട്ടീഷ്യനോടു കൺസൾട്ട് ചെയ്ത് നല്ല പായ്ക്കുകൾ ഇടുന്നത് നല്ലതാണ്. 20 - 25 മിനിറ്റിൽ കൂടുതൽ പായ്ക്ക് മുഖത്ത് വച്ചേക്കണ്ട. പ്രായം കൂടുന്തോറും ഹെവി മേക്കപ്പ് കുറയ്ക്കണം. രാത്രി ഉറങ്ങും മുൻപേ മേക്കപ്പ് കഴുകിക്കളയണം. മുഖചർമ്മം എപ്പോഴും വൃത്തിയാക്കി വയ്ക്കണം.
പിന്നെ പ്രായാധിക്യം ബാധിക്കുന്നത് തലമുടിയെയാണ്, മുടികൊഴിച്ചിലും നരയും മനസ്സിനെ വല്ലാതെ അലട്ടിത്തുടങ്ങും. മുടി കൊഴിഞ്ഞു പോയ ശേഷം വിഷമിച്ചിട്ടു കാര്യമില്ല, നേരത്തെ തന്നെ അങ്ങനെയുണ്ടാവാതിരിക്കാനുള്ള പ്രതിവിധികൾ ചെയ്തുതുടങ്ങണം. നല്ല പോഷകാഹാരങ്ങൾ കഴിക്കുകയും കൂടുതൽ പഴവർഗ്ഗങ്ങളും ഇലക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഹോട്ട് ഓയിൽ മസ്സാജു ചെയ്യുകയും വേണം. തലമുടിക്ക് നല്ല കെയർ കൊടുക്കണം. താരൻ ഉണ്ടാകാതെ വൃത്തിയായി സൂക്ഷിക്കണം. താരൻ ഉണ്ടായാൽ ട്രീറ്റ്മെന്റ് ചെയ്യാൻ വൈകരുത്. ചെറിയ ഉള്ളിയുടെ നീരു പുരട്ടുന്നത് താരൻ തടയാനും മുടികൊഴിച്ചിൽ ഒഴിവാക്കാനും സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാൻ മാസത്തിലൊരിക്കൽ തുമ്പ് മുറിക്കുന്നത് നല്ലതാണ്. കൈകളും കാലുകളും സംരക്ഷിക്കാൻ മാനിക്യൂറും പെടിക്യൂറും ചെയ്യാവുന്നതാണ്. രണ്ടാഴ്ചയിൽ ഒരിക്കലോ, മാസത്തിൽ ഒരിക്കലെങ്കിലുമോ ഇതൊക്കെ ചെയ്ത് കൈകാലുകൾ മനോഹരമാക്കി വയ്ക്കണം.  പ്രായം കൂടുമ്പോൾ പ്രമേഹം വരാനുള്ള സാധ്യതയും കൂടും. ഈ അസുഖം ഉള്ളവർ പെഡിക്യൂർ ചെയ്യണം. കാൽപ്പാദം വിണ്ടുകീറി ആ മുറിവിൽ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്. ഇത് തടയാൻ പെടിക്യൂർ സഹായിക്കും. മസ്സാജു ചെയ്യുമ്പോൾ രക്തയോട്ടം നന്നായിട്ട് കൂടുകയും അതുമൂലം ശരീരത്തിന് ഉന്മേഷം ഉണ്ടാവുകയും ചെയ്യും. കൂടാതെ ഉറക്കക്കുറവുള്ളവർക്ക് കാലുകൾ മസ്സാജു ചെയ്തിട്ട് കിടക്കുകയാണെങ്കിൽ നല്ല ഉറക്കം കിട്ടും.
ശരീരം ശ്രദ്ധിക്കുന്നതോടൊപ്പം മനസ്സും സന്തോഷത്തോടെയും ചുറുചുറുക്കോടെയും വയ്ക്കണം. ആവശ്യമില്ലാത്ത ടെൻഷൻ കൊടുത്ത് മനസ്സിനെ അലട്ടരുത്. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ പ്രായത്തെ തോൽപ്പിച്ച് കൂടുതൽ കാലം സുന്ദരിയായിരിക്കാം.

No comments:

Post a Comment

Note: Only a member of this blog may post a comment.

സാന്ത്വനം serial 03 August 2021 episode

സാന്ത്വനം    serial 03 -08-2021  episode Please Open സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക പരസ്യങ്ങൾ ഇല്ലാതെയും കുറഞ...