മതിവരാത്ത കാഴ്ചകൾ മെൽബൺ Melbourne Travel - Travel Blog

മതിവരാത്ത കാഴ്ചകൾ മെൽബൺ

ഏതു പ്രായക്കാരെയും ആകർഷിക്കുന്ന നഗര സൗന്ദര്യമുണ്ട് മെൽബണിന്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സ്വർണ്ണം അന്വേഷിച്ച് എത്തിയവർ ഇവിടെ സ്വർഗ്ഗം പണിയുകയായിരുന്നു. ആസ്ട്രേലിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശത്തിന്റെ ചരിത്രവീഥികളിലൂടെ ഒരു യാത

അസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൻറ തലസ്ഥാനമാണ് മെൽബൺ. ആധുനികതയുടെ മുഖമുദ്രയായ മെൽബൺ. വിക്ടോറിയ സ്റ്റേറ്റിലെ ജനസംഖ്യ ഏറ്റവും അധികമുള്ള സ്ഥലമാണ്. കുട്ടികൾക്കും യുവാക്കൾക്കും വൃദ്ധർക്കുമൊക്കെ ഒരുപോലെ പ്രിയങ്കരമാണ് ഈ പ്രദേശം. കാരണം ഓരോ പ്രായക്കാരുടേയും മനസ്സിനെ ആകർഷിക്കുന്ന എന്തെങ്കിലുമൊക്കെ ഇവിടെയുണ്ട്. ഈ മഹാനഗരം പോർട്ട് ഫിലിപ്പ് എന്ന താഴ്വരയിലാണുള്ളത്. 1850 കളിൽ ലോകമെമ്പാടുമുള്ള ആളുകൾ സ്വർണ്ണമന്വേഷിച്ച് ഇവിടെയെത്തി. പിന്നീട് ഇവിടെ തന്നെ താമസം ഉറപ്പിക്കുകയായിരുന്നു. അതിനാൽ മെൽബണും ലോകത്തിലെ സമ്പന്നമായ ദേശങ്ങളിൽ ഒന്നാണ്. 

സാംസ്കാരിക തലസ്ഥാനം  

ആസ്ട്രേലിയയുടെ സാംസ്ക്കാരി കതലസ്ഥാന നഗരിയാണ് മെൽബൺ. കല, വ്യാപാരം, വിദ്യാഭ്യാസം, പോർട്ട്സ്, ടൂറിസം എന്നിങ്ങനെ ഏതുരംഗത്തും ഈ നഗരം അദ്ഭുതകരമായ നേട്ടം കൈവരിച്ചു കഴിഞ്ഞു. ലോകത്തെ ആദ്യത്തെ ഫീച്ചർ ഫിലിം ഈ നഗരത്തിന്റെ സംഭാവനയാണ്. ആസ്ട്രേലിയയിൽ ആദ്യമായി ടെലിവിഷൻ എത്തിയതും ഇവിടെയാണ്. പല നൃത്തരൂപങ്ങളുടെ ഉറവിടം കൂടിയാണ് ഈ നഗരി. പരമ്പരാഗത സമകാലിക സംഗീതത്തിന്റെ ഈറ്റില്ലമാണ് മെൽബൺ. ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കളികൾക്ക് ഏറ്റവും ആദ്യം ജനപ്രീതി നേടാനായതും ഇവിടെയായിരുന്നു. ഇതൊക്കെയാവാം മെൽബണിന് ആസ്ട്രേലിയയുടെ തലസ്ഥാന നഗരിയെന്ന ഖ്യാതി നേടികൊടുത്തത്.

' ഞങ്ങൾ ആദ്യ ദിവസം ഫിലിപ്പ് ദ്വീപിലുള്ള കൊയല കൺസർവേഷൻ സെൻറർ സന്ദർശിച്ചു. കംഗാരുവുമായി ഏറെ സാദൃശ്യം തോന്നിക്കുന്ന ചെറിയ കൊയലകൾ ആസ്ട്രേലിയയുടെ വലിയ പ്രത്യേകതയാണ്. ഇവിടത്തെ ഒട്ടുമിക്ക നഗരങ്ങളിലും പ്രകൃതി തന്നെ ഇവയ്ക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥ ഒരുക്കിയിട്ടുണ്ട്. മെൽബണിൽ നിന്നും ഏകദേശം 140 കി.മി തെക്കുകിഴക്ക് ഭാഗത്താണ് ഫിലിപ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കൊയലയ്ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ ബോട്ടിംഗ് നടത്തി. സീൽ മത്സ്യങ്ങൾ വെള്ളത്തിൽ തുള്ളിച്ചാടുന്ന ദൃശ്യം കുട്ടികൾക്ക് നവ്യാനുഭവമായി. 

സാഹസിക റൈഡ്

ഫിലിപ്പ് ദ്വീപിൽ നിന്നും മടങ്ങുന്നതിനിടയിൽ മെൽബണിലെ മറ്റൊരു പ്രധാന നഗരമായ സെന്റ് കിൽഡയിലും ചെലവഴിച്ചു. ഞങ്ങൾ അവിടെ ഒരു ഫാസ് ഫുഡ് റെസ്റ്റോറൻറിൽ നിന്നും ഭക്ഷണം കഴിച്ചു. മൂറിഷ് മണൽ ശിൽപകലയും പഞ്ചസാര തരിപോലെ വെളുത്ത മണൽ തീരങ്ങളും ഈ നഗരത്തിലേയ്ക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. സർഫിംഗ് പോലുള്ള വാട്ടർ ഗെയിംസിലേർപ്പെടാനുള്ള സൗകര്യമുണ്ട്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ രോമാഞ്ചം കൊള്ളിക്കുന്ന സാഹസിക റൈഡുകളുമുണ്ട്. ഹാർലെ ഡേവിസൻ റൈഡിൽ കുട്ടികൾ ഇടം പിടിച്ചു.

അടുത്ത ദിവസം ഞങ്ങൾ മെൽബണിലെ പ്രശസ്തമായ ക്വീൻ വിക്ടോറിയ മാർക്കറ്റ് സന്ദർശിച്ചു.

ആ സ്ട്രേലിയ യിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഫ്രഷായി തന്നെ കിട്ടുമെന്നതാണ് ഇവിടത്തെ സവിശേഷത. ഇതുകൂടാതെ ഇവിടെ ധാരാളം ഭക്ഷണ സ്റ്റോളുകളുമുണ്ട്. ലോകമെമ്പാടുമുള്ള വിഭവങ്ങളുടെ രുചിനുകരാനാവും. സന്ദർശകരുടെ തിക്കിനും തിരക്കിനുമിടയിൽ വഴിവക്കിൽ ചെപ്പടി വിദ്യ കാണിക്കുന്ന ബസ്കർസിനെയും കാണാനാവും. 1878ലാണ് മാർക്കറ്റ് കെട്ടിടം നഗരമദ്ധ്യത്തിൽ ഇടം പിടിച്ചത്. അന്നുമുതൽ ഇതും ശ്രദ്ധാകേന്ദ്രമാണ്. 

നാഷണൽ ആർട്ട് ഗാലറി

ക്വീൻ വിക്ടോറിയ ബസാറിനടുത്തായി മെൽബണിലെ ഒട്ടനവധി തീയറ്ററുകളും നാടകശാലകളും കാണാൻ സാധിക്കും. ഇവിടെ എന്നും എന്തെങ്കിലുമൊക്കെ പരിപാടികൾ അരങ്ങേറാറുണ്ട്. ഇത് മഹാ നഗരത്തിന്റെ പ്രമുഖ സാംസ്കാരിക കേന്ദ്രം കൂടിയാണ്. ഇവിടെ സംഗീത നാടക സ്കൂളുകൾ ധാരാളമുണ്ട്. കാലാകാരന്മാരുടെ കൂട്ടായ്മകൾ ധാരാളമുണ്ടിവിടെ. ആസ്ട്രേലിയയിലെ പ്രശസ്ത നാഷണൽ ആർട്ട് ഗ്യാലറി ഇവിടെയാണ്. തദ്ദേശീയരായ കലാകാരന്മാരുടേയും അന്തർദേശീയ കലാകാരന്മാരുടേയും കലാസംഭാവനകൾ ഇവിടെയുണ്ട്.

നാഷണൽ ആർട്ട് ഗ്യാലറിയിൽ നിന്നും 4 മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ ആസ്ട്രേലിയയിലെ ഏറ്റവും വലിയ മധുര ജല തടാകത്തിലെത്താം. പ്രശസ്തമായ ജിപ്പ്സ് ലാന്റ്ലെയ്ക്ക് നാഷണൽ പാർക്ക് ഇതിന്റെ തീരത്താണ്. തീർത്തും വേറിട്ട ഈ ഉദ്യാനത്തിൽ ലോകമെമ്പാടുമുള്ള കടൽ പക്ഷികളെ കാണാനാവും. സമുദ്രതീരത്തോട് ഏറെ അടുത്തായിട്ടാണ് തടാകവും പാർക്കും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കടൽ പക്ഷികൾ പലപ്പോഴും വിശ്രമിക്കാനായി ഇവിടെയെത്താറുണ്ട്. പാർക്കിൽ ചുറ്റി നടന്നു കാണാൻ കാഴ്ചകളേറെയുണ്ട്. ബോട്ടിംഗിനും സൗകര്യമുണ്ട്. 

മനോഹരം യാരാ താഴ്വര 

പാരചൂട്ടിലിരുന്ന് യാരാ താഴ്വരയിലൂടെ സഞ്ചരിക്കുന്നതും മെൽബൺ യാത്ര സമ്മാനിക്കുന്ന രോമാഞ്ചകരമായ അനുഭവമാണ്. പാരചൂട്ടിൽ നിന്നുള്ള യാരാ താഴ്വരയുടെ ദൃശ്യമാവട്ടെ മാലാഖമാരുടെ കഥയിലെ മഞ്ഞയും പച്ചയും കലർന്ന വിചിത്ര സമുദ്രത്തിനു മീതെ പറക്കുന്ന കഥാപാത്രങ്ങളാണോ നാം എന്ന പ്രതീതിയുളവാക്കുന്നതാണ്. ഏകദേശം 1 മണിക്കൂറോളം പാരച്യുട്ടിലിരുന്ന് ഭംഗിയുള്ള ഈ കാഴ്ചകളൊക്കെയും കൺകുളിർക്കെ കണ്ടു.താരാവാര എസ്റ്റേറ്റിൽ ഒരു ആർട്ട് ഗ്യാലറിയും, റെസ്റ്റോറൻറുമുണ്ട്.

പ്രകൃതിരമണീയമായ ഒരു ഉദ്യാനമാണ് ഹിലെസാവിൽ സാങ്ച്വറി. കംഗാരു, കൊയല കൂടാതെ വിവിധയിനം പക്ഷി മൃഗാദികളും ഇവിടെ സൈ്വര്യമായി വിഹരിക്കുന്നതു കാണാം. നല്ലൊരു ഹണിമൂൺ ഡെസിനേഷനാണിത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നവ വിവാഹിതരെ ഞങ്ങൾക്കിവിടെ കാണാൻ സാധിച്ചു. അവരിൽ ധാരാളം ഇന്ത്യാക്കാരും ഉണ്ടായിരുന്നു. ഒരു കപ്പിളിന് ഞാൻ ഫോട്ടോയും എടുത്ത് കൊടുത്തു.

പോർട്ട്സ് പ്രേമിയാണോ എങ്കിൽ മെൽബണിലെ പ്രശസ്ത ക്രിക്കറ്റ് ഗ്രൗണ്ടും നാഷണൽ സ്പോർട്ട്സ് മ്യൂസിയവും സന്ദർശിച്ചേ മടങ്ങാവു. ഒളിമ്പിക്ക് കളിയുമായി ബന്ധപ്പെട്ട സാധനസാമഗ്രികളുടെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമാണിത്. 

ചുണ്ണാമ്പു കല്ലുകൾ

ആസ്ട്രേലിയയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുണ്ണാമ്പുകല്ലു ഗുഹകൾ പ്രകൃതിയുടെ വിസ്മയം തന്നെ. ഇതിൽ വർഷങ്ങളോളം വെള്ളം ഇറ്റിറ്റ് വീണ് മനോഹരമായ രൂപങ്ങൾ ഉരുതിരിഞ്ഞു വന്നിട്ടുണ്ട്. കണ്ടാൽ ഏതോ വിഖ്യാത ശില്പിയുടെ കരവിരുതാണെന്നേ തോന്നൂ. ഗുഹയ്ക്കു പുറത്ത് തുള്ളിച്ചാടുന്ന കംഗാരുകളേയും കലപില കൂട്ടുന്ന പക്ഷികളേയും കാണാം. സന്ദർശകരെ സ്വാഗതം ചെയ്യുന്ന ദൗത്യമേറ്റെടുത്ത പോലെ... ഇവയിൽ ലയർ ബേഡ് പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ച് ഞങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു. സന്ദർശകരിൽ ആരുടേയോ മൊബൈലിലെ റിംഗ്ടോണാണെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. ഏതു ശബ്ദവും അനുകരിക്കാനുള്ള കഴിവ് ഈ പക്ഷിക്കുണ്ടെന്ന് ഗൈഡ് പറഞ്ഞു.

 

No comments:

Post a Comment

Note: Only a member of this blog may post a comment.

രാക്കുയിൽ serial 03 August 2021 episode | Mazhavil manorama

  രാക്കുയിൽ       serial 03 -08-2021  episode Please Open   സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക   santhanam serial...